Jio phone Full specifications is here
Hi everyone Welcome to my Blog. I am New in the Blogger world. So I have so many mistakes .So please apologize me Welcome you
Saturday, July 22, 2017
Sunday, July 9, 2017
Thursday, July 6, 2017
തസവ്à´µുà´«്
[5/29, 4:28 AM] Ahsani: ✨💐സുഭാഷിതം💐✨4⃣6⃣3⃣
👉അത്ഭുതക്കാഴ്ച👈
🔶🔷🔶🔷🔶🔷🔶🔷🔶
نقل أنّه لمّا حملت جنازة الشيخ سهل التستري رحمة الله عليه إجتمع ناس كثير ، وازدحموا هناك ، وكان في المدينة يهوديّ ابن سبعين فحين سمع اليهوديّ صياح النَّاس بالبكاء خرج من البيت ، ولمّا وقع بصره على الجنازة ، صاح ورفع صوته ، وقال : لا تبصرون ما أبصر .! أرى الملائكة ينزلون من السماء ، ويماسّون بأبدانهم وأجنحتهم جنازة الشيخ . وأسلم اليهوديّ في الحال ببركته .
(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٢٩٩)
🔷🔶🔷🔶🔷🔶🔷🔶🔷🔶
സഹലുബ്നു അബ്ദില്ലാഹിത്തുസ്തരി തങ്ങളുടെ ജനാസ എടുക്കപ്പെട്ടപ്പോൾ അനവധി ആളുകൾ സംഗമിച്ചു.
ആളുകളെക്കൊണ്ട് അവിടം വീർപ്പുമുട്ടി.
പട്ടണത്തിലെ താമസക്കാരനായ എഴുപത് വയസ്സ് കടന്ന ഒരു യഹൂദി ആളുകളുടെ കരച്ചിലും ശബ്ദകോലാഹലങ്ങളും കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങി.
മഹാനായ സഹൽ തങ്ങളുടെ ജനാസയിൽ കാഴച പതിഞ്ഞതോടെ ആ യഹൂദി അത്യുച്ചത്തിൽ അട്ടഹസിച്ചു.
അയാൾ വിളിച്ചു പറഞ്ഞു : "ഞാൻ കാണുന്ന കാഴ്ച നിങ്ങളാരും കാണുന്നില്ലല്ലോ!" ആകാശത്തിൽ നിന്ന് മലക്കുകൾ ഇറങ്ങി വരുന്നതും അവരുടെ ചിറകുകൾ കൊണ്ടും ശരീരം കൊണ്ടും അവർ
മഹാനവർകളുടെ ജനാസയിൽ തൊട്ടുകൊണ്ടിരിക്കുന്നതും (ബറകത്തെടുത്തു കൊണ്ടിരിക്കുന്നതും) ഞാൻ കാണുന്നുണ്ട്. ഈ കാഴ്ച കണ്ടതോടെ ശൈഖവർകളുടെ ബറകത്തു കൊണ്ടു ആ യഹൂദി മുസ്ലിമായി.
👉മഹാന്മാരുടെ മരണ ശേഷവും അവരുടെ കാരണമായി നന്മ പ്രചരിച്ചു കൊണ്ടിരിക്കും
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 463 / 29 - 5 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[5/30, 5:32 AM] Ahsani: ✨💐സുഭാഷിതം💐✨4⃣6⃣4⃣
👉വെച്ചുനീട്ടിയിട്ടും തട്ടിമാറ്റുന്നു👈
🔶🔷🔶🔷🔶🔷🔶🔷🔶
نقل انه جاء اليه (حاتم الأصمّ) رجل وقال يا شيخ ، إن لي مالا كثيرا ، وأريد أن أصرفه عليك وعلى اصحابك . فقال الشيخ : إن اتفق موتك قبل موتي ، فأحتاج أن أقول حِينَئِذٍ : يا رازق منْ في السماوات وَمَنْ في الارض ، مات هذا الرجل الذي كان ينفق علينا ، ويحصل فيّ خجل عظيم من الله تعالى ، فمالك لا ينبغي أنْ نعتمد ....
(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٢٧٩)
🔷🔶🔷🔶🔷🔶🔷🔶🔷🔶
ഹാതിമുൽ അസ്വമ്മ് തങ്ങൾക്കരികിൽ ഒരു വ്യക്തി വന്നിട്ട് പറഞ്ഞു : ശൈഖവർകളേ,
എനിക്കൊരുപാട് സമ്പത്തുണ്ട് അതെല്ലാം അങ്ങേക്കും അങ്ങയുടെ അനുചരന്മാർക്കും വേണ്ടി ചെലവഴിക്കാനാണ് ഞാനുദ്ധേശിക്കുന്നത്. ശൈഖവർകൾ പറഞ്ഞു : അതു വേണ്ട. കാരണം എൻറെ മരണത്തിന് മുമ്പേ താങ്കളുടെ മരണം സമ്പവിച്ചു പോയാൽ ഞാൻ പറയേണ്ടി വരും : "ആകാശഭൂമികളിലുള്ളവർക്കെല്ലാം ഭക്ഷണവും ജീവിത സൗകര്യങ്ങളും നൽകുന്നവനായ അല്ലാഹുവേ ഞങ്ങൾക്ക് വേണ്ടി പണം ചിലവഴിച്ചിരുന്ന ഈ വ്യക്തി മരിച്ചിരിക്കുന്നു."
അത്രയും കാലം താങ്കളുടെ ഔദാര്യം പറ്റി ജീവിച്ചിട്ട് തത്കാലം സമയത്ത് അല്ലാഹുവിനോടിത് പറയുന്പോൾ എനിക്ക് വലിയ ലജ്ജ തോന്നും.
അതിനാൽ നമുക്ക് അവലംഭിക്കാൻ പറ്റിയതല്ല താങ്കളുടെ സമ്പത്ത് നമുക്കത് വേണ്ട.
(ഒരിക്കലും മരിക്കാതെ എല്ലാ കാലവും എന്തും തരാൻ അധികാരമുള്ള അല്ലാഹു ഉള്ളപ്പോൾ നിശ്ചിത കാലത്തിനുള്ളിൽ മരിച്ചു പോകുന്ന താങ്കളുടെ ഔദാര്യം പറ്റിയാൽ ഞാൻ നാണം കെട്ട് പോകും)
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 464 / 30 - 5 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[5/31, 4:11 AM] Ahsani: ✨💐സുഭാഷിതം💐✨4⃣6⃣5⃣
👉വയറ് നിറക്കുന്നതിൻറെ ദോശങ്ങൾ
🔶🔷🔶🔷🔶🔷🔶🔷🔶
وقال (أبوسليمان الدّاراني) : من اكل إلى الشبع يظهر فيه ستة أشياء الأول : لا يدرك حلاوة العبادة ، الثاني : يختلّ حفظه ،الثالث : يصير محروما عن الشفقة على خلق الله تعالى ، لانه ربما يحسب جميع الخلق شبعان. الرابع : تثقُلُ عليه العبادة ، الخامس : تغلب الشهوات عليه ، السادس : أنّ أهل الإيمان يتوجهون إلى المساجد ، وهو إلى المزابل
(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٢٦٢)
🔷🔶🔷🔶🔷🔶🔷🔶🔷🔶
അബൂ സുലൈമാനുദ്ദാറാനി തങ്ങൾ പറയുന്നു : ഒരാൾ വയറ് നിറയോളം തിന്നാൽ അവനിൽ ആറ് കുഴപ്പങ്ങൾ വെളിപ്പെടും
ഒന്ന് - അവന് ആരാധനകളുടെ മാധുര്യമനുഭവപ്പെടില്ല
രണ്ട് - അവൻറെ മനഃപാഠ ശക്തി തകരാറിലാകും
മൂന്ന് - അവൻ അല്ലാഹുവിൻറെ അടിമകളോട് ദയാവായ്പ് കാണിക്കുന്നതിനെ തൊട്ട് തടയപ്പെട്ടവനാകും. കാരണം അവൻ വയറ് നിറച്ചിരിക്കുന്പോൾ മറ്റുള്ളവരുടെ വിശപ്പറിയില്ല. എല്ലാവരും വയറ് നിറഞ്ഞിരുക്കുകയാണെന്നാണവൻ കരുതുക
നാല് - ആരാധനാ കർമ്മങ്ങൾ അവന് പ്രയാസമായിത്തീരും
അഞ്ച് - അവന് ശാരീരിക വികാര വിക്ഷോഭങ്ങൾ വർദ്ധിക്കും
ആറ് - വിശ്വാസികളെല്ലാം പള്ളികളിലേക്ക് മുന്നിട്ട് വരുന്പോൾ അവൻ കക്കൂസിലേക്കായിരിക്കും മുന്നിടേണ്ടി വരിക.
👉 വയറ് നിറക്കുന്നത് കൊണ്ടുണ്ടാകുന്ന ആത്മീയമായ അപകടങ്ങളാണീ വിവരിച്ചത്. വയറ് നിറക്കുന്നത് കൊണ്ട് ശാരീരികമായും ഒരുപാട് പ്രഷ്നങ്ങളുണ്ട്. രോഗങ്ങളുടെയെല്ലാം ആസ്ഥാനമാണ് ആമാശയം. ആമാശയം നിറക്കുന്നതും കാലിയാക്കുന്നതും നിയന്ത്രിക്കലാണ് ഏറ്റവും നല്ല ചികിത്സ.
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 465 / 31 - 5 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/1, 4:08 AM] Ahsani: ✨💐സുഭാഷിതം💐✨4⃣6⃣6⃣
👉കഴിവിൻറെ പരമാവതി👈
🔶🔷🔶🔷🔶🔷🔶🔷🔶
نقل انه (محمدبن أسلم الطوسي) حبس سنتين ليعترف بخلق القرآن فلم يعترف به وقال لا أقول به أبدًا
نقل انه ما دام في ذلك الحبس يغتسل كلّ جمعةٍ ، ويأخذ سجادته ، ويأتي الى باب السجن ، ويمنع السجان عن الخروج ، ثم يرجع ، ويضع خده على التّراب ، و يقول إلٰهي ، أتيتُ بما استطعتُ وأنت أعلم .
(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٢٧٠)
🔷🔶🔷🔶🔷🔶🔷🔶🔷🔶
മുഹമ്മദ്ബ്നു അസ്ലം അൽത്വൂസി എന്നവരെ മൂതസിലീ ഭരണാധികാരികൾ രണ്ടു കൊല്ലം തടവിലിട്ടു. അല്ലാഹുവിൻറെ കലാമായ വിശുദ്ധ ഖുർആൻ ഒരു സൃഷ്ടി മാത്രമാണെന്ന മൂതസിലീ വാദത്തെ അംഗീകരിപ്പിക്കലായിരുന്നു അവരുടെ ആവശ്യം. മഹാനവർകൾ അത് സമ്മതിച്ചു കൊടുത്തില്ല. മഹാൻ പറഞ്ഞു : "ഞാൻ ഒരിക്കലുമത് സമ്മതിക്കില്ല തന്നെ."
തടവിലായിരുന്ന കാലത്ത് എല്ലാ വെള്ളിയാഴചയും ജുമുഅക്കു വേണ്ടി കുളിച്ച് മുസ്വല്ലയുമെടുത്ത് മഹാനവർകൾ ജയിൽ കവാടത്തിനരികിൽ ചെല്ലും. പക്ഷേ ജയിലധികാരി മഹാനവർകളെ തടയും. പിന്നീട് അകത്തേക്ക് തിരിച്ച് ചെന്ന് കവിൾ നിലത്ത് വെച്ച് കിടന്നു കൊണ്ട് മഹാനവർകൾ പറയും : "അല്ലാഹുവേ നിനക്ക് നല്ലോണം അറിയാമല്ലോ എൻറെ കഴിവിൻറെ പരിധിയോളം ഞാൻ ചെയ്തിട്ടുണ്ട്".
👉 താബിഉകളിൽ പ്രമുഖനായിരുന്ന ഇമാം ഹസനുൽ ബസരി തങ്ങളുടെ ദർസിൽ നിന്ന് ദുർനടപ്പും മര്യാദകേടും കാരണം പുറത്താക്കപ്പെട്ട ഒരു വെക്തിയുടെ വക്രബുദ്ധിയിൽ നിന്ന് ഉത്ഭവിച്ച ഒരു തരം നവീന ആശയം പുലർത്തിപ്പോന്ന പുത്തൻ വാദികളെ കുറിച്ചാണ് മൂതസിലുകൾ എന്ന് പറയപ്പെടുന്നത്. ഇസ്ലാമിൻറെ അടിസ്ഥന തത്വങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ തട്ടിക്കൂട്ടിയ ഈ വിഭാഗം ഭരണാധികാരികളെ സ്വാധീനിച്ച് അവരുടെ വികല വിശ്വാസങ്ങൾ വളർത്താൻ ആസൂത്രിതമായി ശ്രമിച്ചു. ഈ വാദങ്ങളിൽ പെട്ടതായിരുന്നു അന്ത്യവും ആദ്യവുമില്ലാത്ത അല്ലാഹുവിൻറെ കലാമായ ഖുർആൻ കേവലം ഒരു സൃഷ്ടിയാണെന്ന വാദം.
ഈ വാദം അംഗീകരിപ്പിക്കാൻ ഭരണകൂട ഭീകരതയെ കൂട്ടു പിടിച്ച് നിരവധി പണ്ഡിത മഹത്തുക്കളെ ഈ വിഭാഗം കൊടിയ പീഢനം ഏൽപിച്ചു. നിരവധി പേരെ കൊന്നൊടുക്കി.
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 466 / 1 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/5, 4:55 AM] Ahsani: ✨💐സുഭാഷിതം💐✨4⃣7⃣0⃣
👉പുത്തൻവാദികളോട് സലാം വേണ്ട👈
🔶🔷🔶🔷🔶🔷🔶🔷🔶
وأما المبتدع ومن اقترف ذنبا عظيما ولم يتب منه (١) ، فينبغي أن لا يسلم عليهم، ولا يرد عليهم السلام، كذا قاله البخاري وغيره من العلماء:
٧٣٥ - واحتج الإمام أبو عبد الله البخاري في " صحيحه " في هذه المسألة: بما رويناه في " صحيحي البخاري ومسلم " في قصة كعب بن مالك رضي الله عنه حين تخلف عن غزوة تبوك هو ورفيقان له (٢) ، قال: " ونهى رسول الله صلى الله عليه وسلم عن كلامنا قال: وكنت آتي رسول الله صلى الله عليه وسلم فأسلم عليه فأقول: هل حرك شفتيه برد السلام أم لا؟ " قال البخاري: وقال
عبد الله بن عمرو: لا تسلموا على شربة الخمر.
قلت: فإن اضطر إلى السلام على الظلمة، بأن دخل عليهم وخاف ترتب مفسدة في دينه أو دنياه أو غيرهما إن لم يسلم، سلم عليهم.
قال الإمام أبو بكر بن العربي: قال العلماء: يسلم، وينوي أن السلام اسم من أسماء الله تعالى المعنى: الله عليكم رقيب.
(الأذكار للإمام النواوي ج-١ ص- ٢٥٥)
🔷🔶🔷🔶🔷🔶🔷🔶🔷🔶
ഇമാം നവവി തങ്ങൾ കിതാബുൽ അദ്കാറിൽ പറയുന്നു : പുത്തൻവാദിയോടും കടുത്ത പാപം ചെയ്തിട്ട് പശ്ചാതപിക്കാതെ നില കൊള്ളുന്ന വെക്തിയോടും സലാം പറയാതിരിക്കലും അത്തരം ആളുകൾ സലാം പറഞ്ഞാൽ മടക്കാതിരിക്കലും അത്യാവശ്യമാകുന്നു. ഇക്കാര്യം ഇമാം ബുഖാരിയും മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
പ്രമുഖ സ്വഹാബിയായ കഅബുബ്നു മാലിക് തങ്ങളും തൻറെ രണ്ട് കൂട്ടുകാരും തബൂക് യുദ്ധത്തിൽ നിന്ന് പിന്തി നിന്ന സംഭവത്തിൽ സ്വഹീഹുൽ ബുഖാരിയിലൂടെയും സ്വഹീഹ് മസ്ലിമിലൂടെയും നിവേദനം ചെയ്യെപ്പെട്ട ഒരു കാര്യത്തെയാണ് ബുഖാരീ ഇമാം ഈ മസ്അലക്ക് (സലാം പറയരുത് എന്ന മസ്അലക്ക്) തെളിവായി പിടിച്ചിരിക്കുന്നത്. കഅബുബ്നു മാലിക് തങ്ങൾ പറയുന്നു : "യുദ്ധത്തിൽ പങ്കെടുക്കാതെ പന്തി നിന്നതിനാൽ ജനങ്ങൾ ഞങ്ങളോട് സംസാരിക്കുന്നതിനെ തിരുനബി ﷺ വിലക്കി. ആ കാലയളവിൽ ഞാൻ തിരുനബി ﷺ ക്കരികിലെത്തി തങ്ങളോട് സലാം പറയും. അവിടുന്ന് ﷺ ചുണ്ടുകളനക്കിയോ ഇല്ലയോ എന്ന് ഞാനിങ്ങിനെ ആലോചിക്കുമായിരുന്നു (തിരുനബി ﷺ സലാം മടക്കുന്നത് കേൾക്കാറില്ലായിരുന്നു)
ബുഖാരി ഇമാം പറയുന്നു : അബ്ദുല്ലാഹിബ്നു അംറ് തങ്ങൾ പറഞ്ഞിരിക്കുന്നു : മദ്ധ്യപാനത്തിൽ നില കൊള്ളുന്നവരുടെ മേലിൽ നിങ്ങൾ സലാം പറയരുത് (അതായത് തൗബ ചെയ്യാതെ നില കൊള്ളുന്നവരുടെ മേലിൽ സലാം പറയരുത്.)
ഞാൻ പറയുന്നു (ഇമാം നവവി പറയുന്നു) : "സലാം പറയാൻ യോഗ്യരല്ലാത്ത അക്രമികളുടെ അരികിലേക്ക് കയറിച്ചെല്ലേണ്ടി വരികയും അവരിൽ നിന്ന് മതപരമായോ ഭൗതികമായോ വല്ല അക്രമങ്ങളും ഉണ്ടാവുമോ എന്ന് പേടിക്കുകയും ചെയ്യുന്ന പക്ഷം നിർബന്ധിതാവസ്ഥയിൽ ആത്മരക്ഷക്ക് വേണ്ടി അവരോട് സലാം പറയാവുന്നതാണ്."
ഇമാം അബൂബകറുബ്നുൽ അറബി പറഞ്ഞു : ഇത്തരം നിർബന്ധിത ഘട്ടത്തിൽ സലാം പറയുമ്പോൾ 'അസ്സലാമു അലൈകും' എന്നതിലെ 'അസ്സലാമു' കൊണ്ട് അല്ലാഹുവിൻറെ നാമങ്ങളിൽ പെട്ട 'സലാം' എന്നതിനെ ഉദ്ദേശിക്കുകയാണ് വേണ്ടത്. അപ്പോൾ 'അസ്സലാമു അലൈകും' എന്നതിൻറെ അർത്ഥം അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് (സൂക്ഷിച്ചോളണം) എന്നാകും. (അപ്പോൾ നിർബന്ധതാവസ്ഥയിൽ പറയുന്ന ആ സലാം ഒരുഅഭിവാദ്യമല്ല, ഒരു ഭീഷണിപ്പെടുത്തലാണ്)
👉ചുരുക്കത്തിൽ പുത്തൻവാദികളോടും പാപങ്ങളെ നിസാരപ്പെടുത്തി അവകളുടെ മേലിൽ തുടരുന്ന വെക്തിയോടും സലാം പറയരുത് എന്നാണ് ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരിക പണ്ഡിതനായ ഇമാം നവവി ഹദീസ് കൊണ്ട് സമർത്ഥിക്കുന്നത്.
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 470 / 5 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/6, 3:28 AM] Ahsani: ✨💐സുഭാഷിതം💐✨4⃣7⃣1⃣
👉ഇടപെടലാണ് ധീരത👈
🔶🔷🔶🔷🔶🔷🔶🔷🔶
نقل انه (الحارث المحاسبي) رحمه الله كان يتمشى في بعض الاسواق ، فإذا التقى بشخص امسك امرأة ، وجرّ سكّينا ، وما كان يستجري احد أنْ يخلّص المرأة من ذلك الشخص ، فذهب إليه الحارث ، وقال في أُذنه : إِنّ الله تعالى يراك في هذه الحالة ، فرمى الشخص السكين ، وترك المرأة ، وبكى ، وتاب على يد الشيخ رضي الله عنه ، وصار من الأبدال .
(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٢٥٥)
🔷🔶🔷🔶🔷🔶🔷🔶🔷🔶
ഹാരിസുൽ മുഹാസിബീ തങ്ങൾ അങ്ങാടിയിലൂടെ നടക്കുന്പോൾ ഒരു ഭീകരൻ ഒരു പെണ്ണിനെ പിടികൂടി കത്തിയൂരിപ്പിടിച്ചതായി കണാനിടയായി. ജനങ്ങളെല്ലാം ആ പെണ്ണിനെ അക്രമിയിൽ നിന്ന് രക്ഷപ്പെടുത്താൻ ധൈര്യമില്ലാതെ പരിഭ്രമിച്ച് നിൽക്കുകയാണ്.
പക്ഷേ മഹാനവർകൾ സധൈര്യം മുന്നോട്ട് ചെന്ന് അയാളുടെ കാതിൽ പറഞ്ഞു : "ഈ അവസ്ഥയിലും അല്ലാഹു താങ്കളെ കാണുന്നുണ്ട്".
ഇത് കേട്ടതോടെ അയാൾ കത്തി വലിച്ചെറിഞ്ഞു പെണ്ണിനെ പിടി വിട്ടു. കരഞ്ഞു കൊണ്ട് മഹാനായ ശൈഖവർകൾ മുന്പാകെ അയാൾ തൗബ ചൈതു.
പിന്നീടദ്ദേഹം ഔലിയാക്കളുടെ നേതാക്കളുടെ നേതാക്കളായ അബ്ദാലുകളിൽ പെട്ടയാളായി.
👉 തിന്മ കണ്ടാൽ വിരോധിക്കൽ വിശ്വാസിയുടെ ബാധ്യതയാണ്. പക്ഷേ പലപ്പോഴും വിരോധിക്കാൻ കഴിയാത്ത വിധം നാം തിന്മക്ക് മുമ്പിൽ നിസഹായരാകാറുണ്ട്. ഇങ്ങിനെ നിസ്സഹയാരയി ഒരുപാടാളുകൾ നോക്കി നിൽക്കുന്നിടത്താണ് ഹാരിസുൽ മുഹാസിബീ തങ്ങളുടെ ധീരമായ ഇടപെടൽ. അല്ലാഹുവിനെ പേടിക്കുകയും പ്രതീക്ഷിക്കുകയും ലക്ഷ്യം വെക്കുകയും ചെയ്യുന്നുള്ളൂ എന്നതിനാലാണ് അവർക്ക് ഇത്രയും ധീരമായ ഇടപെടാനാകുന്നത്. അവരുടെ നീക്കങ്ങൾ സംശുദ്ധമായതിനാലാണ് ഇടപെടലുകൾക്ക് ഇത്രയും ഫലപ്രാപ്തിയുണ്ടാകുന്നത്.
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 471 / 6 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/8, 4:15 AM] Ahsani: ✨💐സുഭാഷിതം💐✨4⃣7⃣3⃣
👉സൗഭാഗ്യ സദസ്സ്👈
🔶🔷🔶🔷🔶🔷🔶🔷🔶
ويقال: من ذهب إلى عالم وجلس عنده ولم يقدر على حفظ شئ مما قاله أعطاه الله سبع كرامات، أولها: ينال فضل المتعلمين.
وثانيها: ما دام عنده جالسا كان محبوسا عن الذنوب والخطايا.
وثالثها: إذا خرج من منزله نزلت عليه الرحمة.
ورابعها: إذا جلس عنده نزلت الرحمة على العالم فتصيبه ببركته.
وخامسها: تكتب له الحسنات ما دام مستمعا.
وسادسها: تحفهم الملائكة بأجنحتهم وهو فيهم.
وسابعها: كل قدم يرفعها ويضعها تكون كفارة للذنوب ورفعا للدرجات وزيادة في الحسنات.
هذا لمن لم يحفظ شيئا، وأما الذي يحفظ فله أضعاف ذلك مضاعفة.
(إعانة الطالبين -ج-١ ص - ٢٣)
🔷🔶🔷🔶🔷🔶🔷🔶🔷
പണ്ഡിതന്മാർ പറയുന്നു : ഒരാൾ ഒരു പണ്ഡിതൻറെ സദസ്സിൽ പോയി ഇരുന്നാൽ ഒന്നും മനസ്സിലാക്കാനായില്ലെങ്കിൽ പോലും അല്ലാഹു അയാൾക്ക് ഏഴ് മഹത്വങ്ങളെങ്കിലും നൽകും.
ഒന്ന് - അവന് മതഅല്ലിമുകളുടെ സ്രേഷ്ടത ലഭിക്കും. (മുതഅല്ലിമിൻറെ സ്രേഷ്ടത പ്രസ്ദ്ധമാണ് കടലിലെ മത്സ്യങ്ങളും മാനത്തെ നക്ഷത്രങ്ങളും പറവകളും പോലും മുതഅല്ലിമിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നാണ് ഹദീസിൽ വന്നിട്ടുള്ളത്)
രണ്ട് - ആ സദസ്സിലിരിക്കുന്നിടത്തോളം പാപങ്ങളെ തൊട്ടും തെറ്റുകളെ തൊട്ടും തടയപ്പെട്ടവനായിരിക്കുമവൻ. (അവിടെ എല്ലാവരും ഇൽമിൽ മുഴുകിയിരിക്കുകയായിരിക്കുമല്ലോ.)
മൂന്ന് - അവൻ വീട്ടിൽ നിന്നിറങ്ങുന്നതോടെ അവൻറെ മേലിൽ അല്ലാഹുവിൻറെ റഹ്മത്തിറങ്ങും.
നാല് - അവൻ പണ്ഡിതൻറെ സദസ്സിലിരിക്കുമ്പോൾ പണ്ഡിതൻറെ മേലിൽ അല്ലാഹുവിൻറെ പ്രത്യേക റഹ്മത്തിറങ്ങുമ്പോൾ അതിൻറെ ബറകത്ത് അവനും ലഭിക്കും.
അഞ്ച് - ഒന്നും മനസ്സിലായില്ലെങ്കിലും ഇൽമിൻറെ ഓരോ അക്ഷരങ്ങൾ കേൾക്കുമ്പോഴും അവന് നന്മകൾ എഴുതപ്പെടും.
ആറ് - അവൻ ആ സദസ്സിലിരിക്കുമ്പോൾ മലക്കുകൾ അവന് ചിറക് വിരിച്ചു കൊടുക്കും
ഏഴ് - ആ സദസ്സിലേക്ക് പോകാൻ അവൻ ഉയർത്തുകയും താഴത്തുകയും ചെയ്യുന്ന ഓരോ കാലടിയും അവന് പാപ പരിഹാരത്തിനും പദവി ഉയർച്ചക്കും നന്മ വർദ്ധനവിനും കാരണമാകും
ഇതൊക്കെ ഒന്നും പഠിക്കാൻ സാധിക്കാത്തവനുള്ള നേട്ടമാണെങ്കിൽ പഠിച്ചവന് ഇതിനേക്കാൾ ഇരട്ടിയിരട്ടി നേട്ടമുണ്ടാകുമല്ലോ!
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 473 / 8 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/9, 4:40 AM] Ahsani: ✨💐സുഭാഷിതം💐✨4⃣7⃣4⃣
👉പദവികൾ👈
🔶🔷🔶🔷🔶🔷🔶🔷🔶
قال الإمام أحمد:
حدثنا يحيى ابن إسحاق، حدثنا بن لهيعة، عن عطاء بن دينار، عن أبي يزيد الخولاني قال: سمعت فضالة بن عبيد يقول: سمعت عمر بن الخطاب يقول: سمعت النبي صلى الله عليه وسلم يقول: "الشهداء أربعة: رجل مؤمن جيد الإيمان، لقي العدو فصدق الله فقتل، فذلك (٤) الذي ينظر الناس إليه هكذا-ورفع رأسه حتى سقطت قلنسوة رسول الله صلى الله عليه وسلم أو قلنسوة عمر-والثاني مؤمن (٥) لقي العدو فكأنما يضرب ظهره بشوك الطلح، جاءه سهم غرب فقتله، فذاك في الدرجة الثانية، والثالث رجل مؤمن خلط عملا صالحا وآخر سيئا لقي العدو فصدق الله حتى قتل، فذاك في الدرجة الثالثة، والرابع رجل مؤمن أسرف على نفسه إسرافا كثيرا، لقي العدو فصدق الله حتى قتل، فذاك في الدرجة الرابعة". (٦)
وهكذا رواه علي بن المديني، عن أبي داود الطيالسي، عن ابن المبارك، عن ابن لهيعة، وقال: هذا إسناد مصري صالح. ورواه الترمذي من حديث ابن لهيعة وقال: حسن غريب.
(تفسير ابن كثير - سورة الحديد )
🔷🔶🔷🔶🔷🔶🔷🔶🔷🔶
തിരുനബിﷺ യിൽ നിന്ന് കേട്ടതായി ഉമറുബ്നുൽ ഖത്താബ് തങ്ങൾ പറയുന്നു : രക്ത സാക്ഷികൾ നാല് വിഭാഗമാണ്. ഒന്ന് വിശ്വാസം ശക്തമായ ഒരു വെക്തിയാണ്. സത് വൃത്തനായ ഒരു വിശ്വാസിയാണയാൾ പോരാട്ട ഭൂമിയിൽ ദൃഢചിത്തനായി ഒരുങ്ങിയിറങ്ങുകയും ശത്രുവിനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം അല്ലാഹുവിനോട് സത്യം പുലർത്തുകയും യുദ്ധത്തിൽ ധീര രക്ത സാക്ഷിയാവുകയും ചെയ്തു. (അല്ലാഹുവിനോട് സത്യം പുലർത്തി പോരാട്ടത്തിനറങ്ങിയ വിശ്വാസികളെ കുറിച്ച് സൂറതുൽ അഹ് സാബിലെ ഇരുപത്തിമൂന്നാം ആയത്തിൽ പറയുന്നുണ്ട്. അതാണിവിടെ ഉദ്ദേശിക്കപ്പെടുന്നത്.) ഇത് പറയുന്പോൾ മുത്ത് നബി അവിടുത്തെ തൊപ്പി താഴെ വീഴുവോളം തലയുയർത്തിക്കാണിച്ചിട്ട് പറഞ്ഞു : അങ്ങിനെയുള്ള രക്തസാക്ഷിയെയാണ് പാരത്രിക നാളിൽ ജനങ്ങൾ ഈ രൂപത്തിൽ തലയുയർത്തി നോക്കുന്നത് (അയാൾ അത്രയും ശ്രദ്ദേയനായിരിക്കും.)
രണ്ടാമത്തെയാൾ ഒരു സാധാരണ വിശ്വാസിയാണ്. രണാങ്കണത്തിലെത്തിയപ്പോൾ അയാൾ ഉന്മേഷവാനായി എടുത്ത് ചാടി. ഈന്തപ്പനയിലെ മുള്ളിൽ നിന്ന് കുത്ത് പറ്റിപ്പോയ കർഷകൻ ഞെട്ടിച്ചാടുന്നത് മുൻവിധിയില്ലാത്ത എടുത്തു ചാട്ടം! പിന്നീട് യുദ്ധക്കളത്തിൽ അപ്രതീക്ഷിതമായി ഒരമ്പ് കൊണ്ട് അദ്ദേഹം രക്ത സാക്ഷിയായി. ഇദ്ദേഹം രണ്ടാം പദവിയിലാണ്.
മൂന്നാമത്തെയാൾ ജീവിതത്തിൽ കൂടുതൽ സത്കർമ്മങ്ങളും ഇടയിലെപ്പോഴൊക്കെയോ ദുഷ്കർമ്മങ്ങളും സമ്പവിച്ച ഒരു വിശ്വാസിയാണ്. പക്ഷേ രണഭൂമിയിലെത്തി ശത്രുവിനെ കണ്ടുമുട്ടിയപ്പോൾ അയാൾ അല്ലാഹുവിനോട് സത്യസന്ധത പുലർത്തി. അങ്ങിനെ അയാൾ രക്തസാക്ഷിയായി. അയാൾ മൂന്നാം പദവിയിലാണ്.
നാലാമത്തെയാൾ എമ്പാടും പാപം ചെയ്ത, സ്വന്തം ശരീരത്തോട് വല്ലാതെ അതിക്രമം പ്രവർത്തിച്ച ഒരു വിശ്വാസിയാണ്. ശത്രുവിനെ കണ്ടു മുട്ടിയപ്പോൾ അയാളും ക്ഷമിക്കുകയും അല്ലാഹുവിനോട് സത്യം പുലർത്തുകയും ചെയ്തു. അങ്ങിനെ അയാളും രക്ത സാക്ഷിയായി. അയാൾ നാലാം പദവിയിലാണ്.
👉 ഒരേ കർമ്മത്തിൽ പങ്കെടുക്കുന്നവർക്കിടയിൽ തന്നെ അവനവൻറെ വിശ്വാസ ദാർഢ്യതക്കും ജീവിത വിശുദ്ധിക്കുമനുസരിച്ച് പ്രതിഫലത്തിലും പദവിയിലും മാറ്റങ്ങളുണ്ടാകാം.
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 474 / 9 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/11, 4:18 AM] Ahsani: ✨💐സുഭാഷിതം💐✨4⃣7⃣6⃣
👉ഖബറിൽ നിന്നുള്ള പ്രത്യുപകാരം👈
🔶🔷🔶🔷🔶🔷🔶🔷🔶
نقل أنه قال : كنت في مسجد مع جماعة من الإخوان إذ دخل شابّ عليه ثوب خلق ، وقال تعلّمْ أنّه يكون للغرباء رحلة ، فأنت غدًا تعالَ إليّ في المحلّة الفلانيّة - وأعلم بيته له - وأنا أكون ميّتا فكفّنّي في هٰذ القميص ، وادفنّي ، قال الشيخ الموصلي رحمه الله : مضيت إليه من الغد ، فوجدته ميتا ، فجهزته وكفنته في القميص كما أوصى ، ودفنته ، لٰكن لما وضعته في القبر ، وأردت أنْ أخرج منه ، فمدّ يده وأمسك بذيلي وقال : يا فتح ، لي عند الله منزلة ، وأريد أنْ أكافئك بما صنعت معي ، فاعلم : أنّ المرء يموت على ما كان عليه في حياته . قال هٰذا وسكت .
(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٣١٦)
🔷🔶🔷🔶🔷🔶🔷🔶🔷🔶
ഫത്ഹുൽ മൂസ്വിലീ തങ്ങൾ ഒരു സംഘം മരീദുമാരോടൊപ്പം ഒരു പള്ളിയിരിക്കുന്പോൾ നുരുന്പിയ വസ്ത്രം ധരിച്ച ഒരു യുവാവ് കയറിവന്നിട്ട് പറഞ്ഞു : "അറിഞ്ഞോളണം, നിശ്ചയം പരദേശികൾക്കെല്ലാം യാത്ര പോയേ മതിയാകൂ." തൻറെ നാട് പറഞ്ഞു കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു : "നിങ്ങൾ നാളെ ഇന്നാലിന്ന സ്ഥലത്ത് വരണം അപ്പോഴേക്ക് ഞാൻ മയ്യിത്തായിരിക്കും."
ഒരു ഖമീസ്വ് കൊടുത്തിട്ട് പറഞ്ഞു : "ഈ ഖമീസ്വിൽ പൊതിഞ്ഞ് എന്നെ മറമാടണം."
ശൈഖ് ഫത്ഹുൽ മൂസ്വിലി പറയുന്നു : ഞാൻ പിറ്റേ ദിവസം പറയപ്പെട്ട സ്ഥലത്ത് ചെന്നപ്പോഴേക്ക് ആ യുവാവ് മയ്യിത്തായിരുന്നു. അദ്ദേഹം ഏൽപിച്ച വസ്ത്രത്തിൽ തന്നെ കഫൻ ചൈത് ഞാൻ അദ്ദേഹത്തെ മറമാടി. പക്ഷേ അദ്ദേഹത്തെ ഖബറിൽ വെച്ച് ഞാൻ തിരിച്ചു പോരുന്പോൾ മരണപ്പെട്ട് ഖബറിൽ കിടക്കുന്ന ആ യുവാവ് കൈ നീട്ടി എൻറെ തുണിത്തലയിൽ പിടികൂടിയിട്ട് പറഞ്ഞു : ഓ ഫത്ഹേ, എനിക്ക് അല്ലാഹുവിൻറെയടുക്കൽ സ്ഥാനമുണ്ട്. നിങ്ങൾ ഈ ചൈത ഉപകാരത്തിന് പകരം ചെയ്യണമെന്നുദ്ദേശിക്കുന്നുണ്ട് ഞാൻ! "താങ്കൾ ദൃഢമായി അറിയണം , ഏതൊരു മനുഷ്യനും ജീവിതകാലത്ത് ഏതൊരവസ്ഥയിലാണോ അതേ അവസ്ഥയിലായിരിക്കും മരണവും സമ്പവിക്കുക" (ജീവിതം നന്നാക്കിയാൽ മരണവും നന്നാകും) ഇതും പറഞ്ഞ് അദ്ദേഹം നിശബ്ദനായി.
👉സ്വന്തം മരണം നേരത്തെ അറിയുകയും തൻറെ അന്ത്യ കർമ്മങ്ങൾ ഫത്ഹുൽ മൂസ്വിലീ തങ്ങൾ നടത്തണമെന്ന അല്ലാഹുവിൻറെ തീരുമാനം അദ്ദേഹം തന്നെ വന്ന് അറിയിക്കുകയും ചെയ്തു. ഈ സേവനങ്ങൾ സൗജന്യമാക്കുന്നതിന് പകരം ഖബറിൽ വെച്ച് തന്നെ അദ്ദേഹം പ്രത്യുപകാരം ചെയ്യുകയും ചെയ്തു.
👉 ജീവിതം നന്നാക്കിയാൽ മരണവും നന്നാകുമെന്ന ഒരു ഉപദേഷമാണ് ഖബറിൽ നിന്ന് ആ മഹാൻ നൽകിയ പ്രത്യുപകാരം!
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 476 / 11 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/12, 3:45 AM] Ahsani: ✨💐സുഭാഷിതം💐✨4⃣7⃣7⃣
👉ബദറിലെ മഹാ ധീരൻ👈
🔶🔷🔶🔷🔶🔷🔶🔷🔶
وقد روى البزار في مسنده من حديث محمد بن عقيل عن علي أنه خطبهم فقال: يا أيها الناس من أشجع الناس؟ فقالوا أنت يا أمير المؤمنين، فقال أما إني ما بارزني أحد إلا انتصفت منه، ولكن هو أبو بكر، إنا جعلنا لرسول الله صلى الله عليه وسلم عريشا فقلنا من يكون مع رسول الله صلى الله عليه وسلم لئلا يهوي إليه أحد من المشركين، فوالله ما دنا منا أحد إلا أبو بكر شاهرا بالسيف على رأس رسول الله صلى الله عليه وسلم لا يهوي إليه أحد إلا أهوى إليه فهذا أشجع الناس.
قال ولقد رأيت رسول الله صلى الله عليه وسلم وأخذته قريش فهذا يحاده، وهذا يتلتله ويقولون أنت جعلت الآلهة إلها واحدا فوالله ما دنا منا أحد إلا أبو بكر يضرب ويجاهد هذا ويتلتل هذا وهو يقول: ويلكم أتقتلون رجلا أن يقول ربي الله ثم رفع علي بردة كانت عليه فبكى حتى اخضلت لحيته ثم قال: أنشدكم الله أمؤمن آل فرعون خير أم هو؟ فسكت القوم، فقال علي: فوالله لساعة من أبي بكر خير من ملء الأرض من مؤمن آل فرعون، ذاك رجل يكتم إيمانه وهذا رجل أعلن إيمانه.
(البداية والنهاية- ج-٣ - ص- ٣٣٢)
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
ഒരിക്കൽ ജനങ്ങളോട് പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അലീ തങ്ങൾ ചോദിച്ചു : "ഓ ജനങ്ങളേ ആരാണ് ജനങ്ങളിൽ ഏറ്റവും വലിയ ധീരൻ?"
ആളുകൾ മറുപടി പറഞ്ഞു : "വിശ്വാസികളുടെ നേതാവേ, അങ്ങ് തന്നെയാണ് ജനങ്ങളിലെ ഏറ്റവും വലിയ ധീരൻ"
മഹാനവർകൾ പറഞ്ഞു : "എൻറെ കാര്യം പറയുകയാണെങ്കിൽ എന്നോട് സത്യത്തിനെതിരെ ഏറ്റ് മുട്ടാൻ ആര് വന്നിട്ടുണ്ടെങ്കിലും അവരുടെ കാര്യം ഞാൻ തീർപ്പാക്കി വിട്ടിട്ടേ ഉള്ളൂ. പക്ഷേ ജനങ്ങളിൽ ഏറ്റവും വലിയ ധീരൻ ഞാനല്ല അത് അബൂബകർ തങ്ങളാണ്!" (കാരണം ബദർ രാവിൽ) ഞങ്ങൾ റസൂലുല്ലാഹി ﷺ ക്ക് വേണ്ടി ഒരു പന്തലൊരുക്കിക്കൊടുത്തിട്ട് പരസ്പരം അഭിപ്രായമാരാഞ്ഞു : ബഹുദൈവാരകരായ ശത്രുക്കളിൽ നിന്നൊരാളും റസൂലുല്ലാഹി ﷺ തങ്ങളെ ലക്ഷ്യം വെച്ച് അടുക്കാതിരിക്കുന്നതിന് ഈ രാത്രിയിൽ ആരാണ് റസൂലുല്ലാഹി ﷺ ക്ക് കാവൽ നിൽക്കുക?
അല്ലാഹുവാണ് സത്യം ഗൗരവമേറിയ ആ ഉത്തരവാദിത്വമേറ്റെടുക്കാൻ മുന്നോട്ട് വരാൻ അബൂബകർ തങ്ങളൊഴികെ ഞങ്ങളിൽ നിന്ന് മറ്റാർക്കും ധൈര്യം വന്നില്ല. അബൂബകർ തങ്ങൾ റസൂലുല്ലാഹി ﷺ ക്കരികിൽ വാളൂരിപ്പിടിച്ച് നില കൊണ്ടു. റസൂലുല്ലാഹി ﷺ തങ്ങളെ ആര് ലക്ഷ്യം വെച്ചാലും അബൂബകർ തങ്ങൾ നേരിടുമായിരുന്നു. അതിനാൽ അബൂബകർ തങ്ങളാണ് ജനങ്ങളിൽ ഏറ്റവും വലിയ ധൈര്യശാലി.
അലീ തങ്ങൾ പറയുന്നു :
യുദ്ധം തുടങ്ങിയപ്പോൾ ചില ശത്രുക്കൾ റസൂലുല്ലാഹി ﷺ ക്കരികിലേക്കടുക്കാൻ ശ്രമിച്ച് തങ്ങളെ ﷺ എതിർക്കാനും ചിലർ തള്ളാനുമെല്ലാം ശ്രമിച്ചപ്പോൾ പലരെയും വെട്ടിയും പലരോടും പോരാടിയും പലരെയും പിടിച്ചു തള്ളിയും റസൂലുല്ലാഹി ﷺ ക്ക് ചുറ്റിലും പറന്ന് പൊരുതാൻ മുന്നോട്ട് വരാൻ ഞങ്ങളിൽ അബൂബകർ തങ്ങൾക്കല്ലാതെ ആർക്കും പറ്റിയിട്ടില്ല. പോരാട്ടത്തിനിടയിൽ മഹാൻ വിളിച്ചു പറയുന്നുണ്ടായിരുന്നു : "മുശ്രിക്കുകളേ നിങ്ങൾക്ക് സർവനാശം! എൻറെ റബ്ബ് അല്ലാഹുവാണ് എന്ന സത്യം വിളിച്ച് പറഞ്ഞതിനാണോ നിങ്ങളൊരു മഹാനുഭാവനെ കൊല്ലാൻ ശ്രമിക്കുന്നത്?"
ഇത് പറഞ്ഞതിന് ശേഷം പിന്നീട് അലീ തങ്ങൾ തൻറെ ശരീരത്തിലുണ്ടായിരുന്ന പുതപ്പ് എടുത്തുയർത്തി അവിടുത്തെ താടി കണ്ണീരു കൊണ്ട് നനഞ്ഞ് കുതിരുവോളം കരഞ്ഞു. ശേഷം ജനങ്ങളോടായി മഹാൻ ചോദിച്ചു : അല്ലാഹുവിനെ സത്യമാക്കി ഞാൻ നിങ്ങളോട് ചോദിക്കുന്നു : "ഫിർഔൻ കുടുംബത്തിലെ വിശ്വാസിയാണോ അതോ അബൂബകറാണോ ഉത്തമൻ?"
ജനങ്ങൾ ഒന്നും പറയാതെ നിശബ്ദത പാലിച്ചു. അപ്പോൾ അലീ തങ്ങൾ പറഞ്ഞു : "അല്ലാഹുവാണ് സത്യം അബൂബകർ തങ്ങളുടെ ജീവിതത്തിൽ നിന്നുള്ള ഒരു നിമിഷം പോലും ഫിർഔൻ കുടുംബത്തിലെ പ്രസിദ്ധനായി വിശ്വാസിയുടെ ഭൂമി നിറയെയുള്ള സാന്നിദ്ധ്യത്തെക്കാളും ഉത്തമമാണ്! (ഭൂമി നിറയെ ഫിർഔൻ കുടുംബത്തിലെ വിശ്വാസിയുണ്ടായാലും അതിനേക്കാൾ ഉത്തമം അബൂബകർ തങ്ങളുടെ ജീവിതത്തിലെ ഒരു നിമിശമാണ്) ഫിർഔൻ കുടുംബത്തിലെ വിശ്വാസി വിശ്വാസം മറച്ച് വെച്ച് തന്ത്രപൂർവം മൂസാനബിയുടെ രക്ഷക്ക് വേണ്ടി പ്രവർത്തിച്ചയാളാണെങ്കിൽ അബൂബകർ തങ്ങൾ വിശ്വാസം വെളിപ്പെടുത്തി ധൈര്യപൂർവം മുഹമ്മദ് മുസ്വ്ത്വഫാ ﷺ തങ്ങളുടെ രക്ഷക്ക് വേണ്ടി പോരാടിയ ആളാണ്"
👉ഫിർഔൻ കുടുംബത്തിലെ വിശ്വാസിയെ കുറിച്ച് വിശുദ്ധ ഖുർആൻ സൂറത്തു ഗാഫിർ ഇരുപത്തി എട്ടാം ആയത്തിൽ പരാമർശിച്ചിട്ടുണ്ട്. സത്യ സന്ദേഷവുമായി എത്തിയ മൂസാ നബിക്കെതിരെ കൊലവിളി നടത്തിയ ഫിർഔൻ വിഭാഗത്തോട് താൻ വിശ്വാസിയാണെന്ന കാര്യം വെളിപ്പെടുത്താതെ തന്ത്രപൂർവം സംസാരിച്ച ഒരു മഹാനാണ് ഇവിടെ പരാമർഷിക്കപ്പെട്ട 'മുഅമിനു ആലി ഫിർഔൻ'
👉അണികൾ നേതാവിനോടും ശിഷ്യർ ഉസ്താദിനോടും പാലിക്കേണ്ട മര്യാദ കൂടെ ഈ സംഭവത്തിൽ നിന്ന് പഠിക്കാനാകും. റസൂലുല്ലാഹി ﷺ യെ അല്ലാഹു സംരക്ഷിക്കുമെന്നുറപ്പിച്ച് മാറി നിൽക്കുകയല്ല സ്വഹാബികൾ ചെയ്തത്. ഇല്ലായ്മകൾക്കിടയിലും തങ്ങൾക്കൊരു പ്രത്യേക പന്തലൊരുക്കി അവിടെ ഒരാൾ കാവൽ നിൽക്കണമെന്നാണവർ തീരുമാനിച്ചത്. കാവലിന് ഏറ്റവും അനുയോജ്യനായ ശിഷ്യൻ തന്നെ ചുമതലയേൽക്കുകയും ചെയ്തു.
👉മറ്റു സ്വഹാബികൾ ആ ഉത്തരവാദിത്വം ഏൽക്കാൻ മുന്നോട്ട് വരാൻ ധൈര്യപ്പെടാതിരുന്നത് ഏറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്വത്തോളം അവരവരെ കുറിച്ച് ഉറപ്പില്ലാത്തത് കൊണ്ടാണ്. റസൂലുല്ലാഹി യുടെ കാവൽക്കാരാകാൻ പെരുത്ത് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല.
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 477 / 12 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
[6/13, 4:09 AM] Ahsani: ✨💐സുഭാഷിതം💐✨4⃣7⃣8⃣
👉ബദറിലെ മഹാ ഭീരു👈
🔶🔷🔶🔷🔶🔷🔶🔷🔶
وقد رواها البخاري على نحو آخر فقال: حدثني أحمد بن عثمان حدثنا شريح بن مسلمة، ثنا إبراهيم بن يوسف، عن أبيه عن أبي إسحاق، حدثني عمرو بن ميمون أنه سمع عبد الله بن مسعود حدث عن سعد بن معاذ إنه كان صديقا لأمية بن خلف وكان أمية إذا مر بالمدينة نزل على سعد بن معاذ، وكان سعد إذا مر بمكة نزل على أمية، فلما قدم رسول الله صلى الله عليه وسلم المدينة انطلق سعد بن معاذ معتمرا فنزل على أمية بمكة، قال سعد لأمية انظر لي ساعة خلوة لعلي أطوف بالبيت، فخرج به قريبا من نصف النهار، فلقيهما أبو جهل، فقال يا [أبا] (١) صفوان من هذا معك؟ قال هذا سعد.
قال له أبو جهل: ألا أراك تطوف بمكة آمنا وقد أو يتم الصباة وزعمتم أنكم تنصرونهم وتعينونهم أما والله لولا أنك مع أبي صفوان ما رجعت إلى أهلك سالما، فقال له سعد - ورفع صوته عليه - أما والله لئن منعتني هذا لأمنعنك ما هو أشد عليك منه طريقك على المدينة.
فقال له أمية: لا ترفع صوتك يا سعد على أبي
الحكم فإنه سيد أهل الوادي، قال سعد دعنا عنك يا أمية فوالله لقد سمعت رسول الله صلى الله عليه وسلم يقول: " إنهم قاتلوك " قال بمكة؟ قال لا أدري؟ ففزع لذلك أمية فزعا شديدا فلما رجع إلى أهله قال يا أم صفوان ألم تري ما قال لي سعد؟ قالت: وما قال لك؟ قال: زعم أن محمدا أخبرهم أنهم قاتلي، فقلت له بمكة.
قال: لا أدري.
فقال أمية والله لا أخرج من مكة.
فلما كان يوم بدر.
استنفر أبو جهل الناس فقال أدركوا عيركم، فكره أمية أن يخرج فأتاه أبو جهل فقال: يا أبا صفوان إنك متى يراك الناس قد تخلفت وأنت سيد أهل الوادي تخلفوا معك، فلم يزل به أبو جهل حتى قال أما إذ عبتني (٢) فوالله لأشترين (٣) أجود بعير بمكة، ثم قال أمية: يا أم صفوان جهزيني فقالت له: يا أبا صفوان وقد نسيت ما قال لك أخوك اليثربي؟ قال: لا، وما أريد أن أجوز معهم إلا قريبا، فلما خرج أمية أخذ لا ينزل منزلا إلا عقل بعيره فلم يزل كذلك حتى قتله الله ببدر.
(البداية والنهاية -ج-٣ -ص- ٣١٦)
🔶🔷🔶🔷🔶🔷🔶🔷🔶🔷
സഅദുബ്നു മുആദ് തങ്ങളിൽ നിന്നുദ്ധരിച്ച് അബ്ദുല്ലാഹിബ്നു മസ്ഊദ് തങ്ങൾ പറയുന്നു : സഅദുബ്നു മുആദ് തങ്ങൾ മക്കയിലെ ഖുറൈശികളിൽ പ്രമുഖനായ ഉമയ്യത്തിൻറെ ചെങ്ങാതിയായിരുന്നു ഉമയ്യത്ത് മദീനയിലൂടെ പോകുമ്പോഴെല്ലാം സഅദ് തങ്ങളുടെ വീട്ടിൽ കയറും സഅദ് തങ്ങൾ മക്കയിലെത്തെമ്പോഴെല്ലാം ഉമയ്യത്തിൻറെ വീട്ടിലും കയറും.
റസൂലുല്ലാഹി ﷺ മദീനയിലെത്തിയശേഷം ഒരിക്കൽ കഅബയെ കരുതി മക്കയിലെത്തിയ സഅദ് തങ്ങൾ തൻറെ പഴയ ചെങ്ങാതിയായ ഉമയ്യത്തിനരികിൽ ചന്നു പറഞ്ഞു : താങ്കൾ എനിക്ക് വേണ്ടി മത്വാഫിൽ ഒഴിവുള്ള ഒരു സന്ദർഭം കണ്ടെത്തണം എനിക്കൊന്ന് ത്വവാഫ് നിർവഹിക്കാനാണ്. അങ്ങിനെ ഉച്ചയോടടുത്ത സമയത്ത് ഉമയ്യത്ത് സഅദ് തങ്ങളെയും കൊണ്ട് മത്വാഫിൽ ചെന്നു. ത്വവഫിനിടയിൽ ഇരുവരെയും കണ്ട് മുട്ടിയ അബൂജഹൽ ചോദിച്ചു : "അബൂ സ്വഫ് വാനേ, ആരാണ് താങ്കളുടെ കൂടെയുള്ളയാൾ?"
ഉമയ്യത്ത് പറഞ്ഞു : "ഇത് സഅദാണ്"
ഇത് കേട്ട് കോപാകുലനായ അബൂജഹ്ൽ പറഞ്ഞു : "ഞങ്ങൾക്കിടയിൽ പുതിയ വിശ്വാസം ഉണ്ടാക്കിയ ആളുകൾക്ക് നിങ്ങൾ അഭയം കൊടുക്കുകയും അവരെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വാദിക്കുകയും ചെയ്തിട്ട് താങ്കളിപ്പോൾ നിർഭയനായി ത്വവാഫ് നിർവഹിക്കുന്നതാണല്ലോ ഞാനീ കണുന്നത്! അബൂ സ്വഫ് വാനോട് കൂടെയല്ലായിരുന്നെങ്കിൽ താങ്കൾ സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങുമായിരുന്നില്ല."
സഅദ് തങ്ങൾ പ്രതികരിച്ചു : താൻ എന്നെ തൊട്ട് ഈ ത്വവാഫിനെ തടയുന്ന പക്ഷം തനിക്ക് ഞാൻ ഇതിലും വലിയ നശ്ടം വരുത്തും അതായത് മദീനയിലൂടെയുള്ള നിൻറെ യാത്ര ഞാൻ തടയും. (മദീന വഴയായിരുന്നു മക്കക്കാർ ശാമിലേക്ക് കച്ചവടത്തിന് പോയിരുന്നത്)
ഇതു കേട്ട് ഉമയ്യത്ത് സഅദ് തങ്ങളോട് പറഞ്ഞു : "സഅദേ അബുൽ ഹകമിനോട് ശബ്ദമുയർത്തി സംസാരിക്കേണ്ട അയാൾ ഈ പ്രദേശത്ത് കാരുടെ നേതാവാണ്"
സഅദ് തങ്ങൾ പറഞ്ഞു : ഉമയ്യത്തേ താങ്കൾ നമ്മുടെ കാര്യം നോക്കേണ്ടതില്ല. റസൂലുല്ലാഹിയും ﷺ സ്വഹാബികളും താങ്കളുടെ കഥ കഴിക്കുമെന്ന് റസൂലുല്ലാഹി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.
പേടിച്ചരണ്ട ഉമയ്യത്ത് ചോദിച്ചു : "മക്കയിൽ വെച്ചാണോ കൊല്ലുക?"
സഅദ് തങ്ങൾ പറഞ്ഞു : "അതെനിക്കറിയില്ല"
ഇതോടെ ഉമയ്യത്ത് ശക്തമായി പേടിച്ചു. വീട്ടിലേക്ക് മടങ്ങിയ അയാൾ ഭാര്യയെ വിളിച്ചു പറഞ്ഞു : ഉമ്മു സ്വഫ് വാനേ സഅദ് പറഞ്ഞത് നീയറിഞ്ഞോ?
ഭാര്യ ചോദിച്ചു : എന്താണ് സഅദ് പറഞ്ഞത്?
അയാൾ പറഞ്ഞു : മുഹമ്മദും അണികളും എന്നെക്കൊല്ലുമെന്ന് അവരോട് മുഹമ്മദ് പറഞ്ഞിട്ടുണ്ടത്രേ മക്കയിൽ വെച്ചാണോ കൊല്ലുക എന്ന് ചോദിച്ചപ്പോൾ അതറിയില്ലെന്നാണ് സഅദ് പറഞ്ഞത്.
ഉമയ്യത്ത് പറഞ്ഞു : ഇനി മേലിൽ ഞാൻ മക്കയുടെ പുറത്തേക്ക് പോകില്ല (റസൂലുല്ലാഹി വെറും വാക്ക് പറയില്ലെന്ന് അയാൾക്കുമറിയാമായിരുന്നു)
പിന്നീട് ബദർ ദിനം വന്നപ്പോൾ അബൂജഹ്ൽ ജനങ്ങളോട് തങ്ങളുടെ കച്ചവട സംഘത്തെ രക്ഷപ്പെടുത്താനായി പുറപ്പെടാൻ ആഹ്വാനം ചെയ്ത സമയത്ത് ഉമയ്യത്ത് പുറപ്പെടാനിഷ്ടപ്പെട്ടില്ല. വിവരമറിഞ്ഞ് അബൂ ജഹ്ൽ വന്ന് പറഞ്ഞു : "താങ്കളീ നാട്ടിലെ ഒരു നേതാവായതിനാൽ താങ്കൾ പിന്തിയാൽ ജനങ്ങളും താങ്കളെക്കണ്ട് യുദ്ധത്തിൽ നിന്ന് പിന്തും"
അബൂജഹ്ൽ നിർബന്ധിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഉമയ്യത്ത് പറഞ്ഞു : "താങ്കളെന്നെ പരിഹസിക്കുന്ന പക്ഷം ഞാൻ മക്കയിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒട്ടകത്തെ സ്വന്തമാക്കി യുദ്ധത്തിൽ പങ്കെടുക്കും."
ഉമയ്യത്ത് ഭാര്യയോട് പറഞ്ഞു : "ഉമ്മു സ്വഫ് വാനേ എൻറെ യാത്രക്ക് വേണ്ട ഒരുക്കങ്ങളൊക്കെ നടത്തൂ"
ഭാര്യ പറഞ്ഞു : "ഓ അബൂ സ്വഫ് വാൻ താങ്കളുടെ യസ് രിബ് കാരനായ ചെങ്ങാതി (സഅദ്) പറഞ്ഞത് താങ്കൾ മറന്നു പോയല്ലോ" അയാൾ പറഞ്ഞു : "ഇല്ല മറന്നിട്ടില്ല ഞാൻ സൈന്യത്തോടൊപ്പം അൽപം ദൂരം മാത്രമേ പോവുകയുള്ളൂ"
അങ്ങിനെ അബൂജഹലിൻറെ കണ്ണിൽ പൊടിയിടാനായി അൽപം അകലേക്ക് മാത്രം പുറപ്പെട്ട ഉമയ്യത്ത് പല സ്ഥലത്ത് വെച്ചും യാത്ര അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം അയാളുടെ ഒട്ടകം മുന്നോട്ടെടുത്ത് ചാടി. ബദറിൽ വെച്ച് അല്ലാഹു അയാളെ കൊന്ന് കളയുന്നത് വരെ ഈ നില തുടർന്നു. അങ്ങനെ മക്കയിലെ മഹാ നേതാവായിരുന്ന ഉമയ്യത്ത് മഹാഭീരുവായി ബദറിൽ ഒടുങ്ങി.
👉ബിലാൽ തങ്ങളെ മൃഗീയമായി പീഢിപ്പിച്ച ധിക്കാരിയായ യചമാനനായിരുന്നു ഉമയ്യത്ത്. അയാൾക്ക് ബദറിൽ വെച്ച് കിട്ടേണ്ടത് കിട്ടി.
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 7558815265 എന്ന നന്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐
സുഭാഷിതം 478 / 13 - 6 - 2017
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461
à´¬്à´²ൂ à´µൈൽ à´¨ിà´™്ങൾക്à´•് à´…à´±ിà´¯േà´£്à´Ÿà´¤െà´²്à´²ാം part 2
à´ª്à´°à´¤്à´¯േà´• ആപ്à´²ിà´•്à´•േà´·à´¨ോ à´µെà´¬്à´¸ൈà´±്à´±ോ à´µേà´£്à´Ÿാà´¤െ à´¸ോà´·്യൽ à´®ീà´¡ിയയിà´²ൂà´Ÿെ à´®ാà´¤്à´°ം ‘à´•à´³ിà´•്à´•ാà´®െà´¨്നതാà´£്’ ആത്മഹത്à´¯ാà´šാലഞ്à´šിà´¨ു à´ªിà´¨്à´¨ിൽ à´ª്രവർത്à´¤ിà´•്à´•ുà´¨്നവരെ ആകർഷിà´•...
Popular posts
-
[5/29, 4:28 AM] Ahsani: ✨💐à´¸ുà´ാà´·ിà´¤ം💐✨4⃣6⃣3⃣ 👉à´…à´¤്à´ുതക്à´•ാà´´്à´š👈 🔶🔷&...
-
‘à´Žà´ª്à´ªോà´´െà´™്à´•ിà´²ും à´¤ോà´¨്à´¨ിà´¯ിà´Ÿ്à´Ÿുà´£്à´Ÿോ, പതിà´¯െà´ª്പതിà´¯െ à´ˆ à´²ോà´•à´¤്à´¤ിà´¨് à´’à´°ു ഉപകാà´°à´µും ഇല്à´²ാà´¤്തവരാà´¯ി à´¨ിà´™്ങൾ à´®ാà´±ുà´®െà´¨്à´¨് ?’ à´•െà´Ÿ്à´Ÿിà´Ÿà´¤്à´¤ിà´¨ു à´®ുà´•à´³ിൽ à´¨ിà´¨്à´¨് à´šാà´Ÿി ...
-
-
à´ª്à´°à´¤്à´¯േà´• ആപ്à´²ിà´•്à´•േà´·à´¨ോ à´µെà´¬്à´¸ൈà´±്à´±ോ à´µേà´£്à´Ÿാà´¤െ à´¸ോà´·്യൽ à´®ീà´¡ിയയിà´²ൂà´Ÿെ à´®ാà´¤്à´°ം ‘à´•à´³ിà´•്à´•ാà´®െà´¨്നതാà´£്’ ആത്മഹത്à´¯ാà´šാലഞ്à´šിà´¨ു à´ªിà´¨്à´¨ിൽ à´ª്രവർത്à´¤ിà´•്à´•ുà´¨്നവരെ ആകർഷിà´•...