എഫ്.സി ബാഴ്സലോണ 2016-17 സീസൺ റിവ്യു
ബാർസലോണ ക്ലബ് നിലവിൽ വന്നതിനു ശേഷമുള്ള 117ആമത്തേയും ലാലിഗയിലെ തുടർച്ചയായ 86ആമത്തേയും സീസൺ ആയിരുന്നു 2016-17 സീസൺ.
കോപ്പ ഡെൽ റേ കിരീട ധാരണവും ചാമ്പ്യൻസ് ലീഗ്, ലാലിഗ എന്നിവയിലെ ചില നിമിഷങ്ങളും ഒഴിച്ച് നിർത്തിയാൽ ഈ സീസൺ ക്ലബും ആരാധകരും മറക്കാനാഗ്രഹിക്കുന്ന ഒന്നായിരുന്നു. 2015-16 സീസണിൽ നേടിയ രണ്ട് ആഭ്യന്തര ട്രോഫികൾ ബാർസലോണയെ എല്ലാ ടൂർണമെന്റുകളിലും ഹോട്ട് ഫേവറിറ്റുകളാക്കി. ആറു പുതിയ യുവ താരങ്ങളെ ടീമിലെടുത്തതും ബാർസ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. പക്ഷെ ലൂച്ചോയുടെ അവസാന സീസൺ തന്റെ ആദ്യ സീസണുകളിലെ പോലെ സുഗമമായിരുന്നില്ല.ആദ്യ സീസണിലെ ട്രബിളിനും രണ്ടാം സീസണിലെ ഡബിൾ നേട്ടത്തിനും ശേഷം മൂന്നാം സീസണിൽ അദ്ദേഹത്തിനു കോപ്പ ഡെൽ റേ കിരീടം കൊണ്ടു മാത്രം തൃപ്തിപ്പെടേണ്ടി വന്നു. 2014 ലെ തകർച്ചയിൽ നിന്നും ടീമിനെ വീണ്ടും ഉന്നതങ്ങളിലെത്തിച്ച പ്രിയപ്പെട്ട മാനേജർക്കു നാം യാത്രയയപ്പു നൽകുകയാണു.
നന്ദി, ലൂയി എന്രിക്വെ..താങ്കൾ എന്നും ഞങ്ങളിലൊരാളായിരിക്കും.
നമുക്ക് ബാർസലോണയുടെ ഈ സീസണിലെ കാമ്പയ്ൻ പരിശോധിക്കാം.
1. സ്ക്വാഡ്.
ഈ സീസണിൽ തനിക്ക് കിട്ടിയ ടീം ആണു തന്റെ ബാർസയിലെ മാനേജിംഗ് പിരീയഡിൽ ഏറ്റവും മികച്ചതെന്നു ലൂയി എന്രിക്വെ പറഞ്ഞിട്ടുണ്ട്.അദ്ദേഹം മികച്ച അഞ്ചു യുവ താരങ്ങളേയും ബാർസ ശൈലിക്കുതകുന്ന ഒരു കഴിവുറ്റ ഗോൾ കീപ്പറേയും ബാർസയിലെത്തിച്ചു. ആന്ദ്രേ ഗോമസ് ആയിരുന്നു നമ്മുടെ മാർക്വീ സൈനിംഗ്.ഈ മുൻ വലൻസിയ താരം ബാർസ ബി ഉൽപന്നവും വില്ലാ റയൽ താരവുമായിരുന്ന ഡെനിസ് സുവാരസുമൊത്ത് നമ്മുടെ മധ്യനിരയുടെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ.ജോർഡി ആൽബയ്ക്ക് അവസാനം ലൂകാസ് ഡിഗ്നെയിലൂടെ തന്റെ പൊസിഷനിലേക്ക് മൽസരിക്കാൻ പറ്റിയൊരു എതിരാളിയെ ലഭിച്ചു. ബാർസയുമായി കരാർ ഒപ്പിടുന്നത് വരെ ആരാലും അറിയപ്പെടാതിരുന്ന സാമുവൽ ഉംറ്റിറ്റി ആയിരുന്നു നമ്മുടെ അപ്രതീക്ഷിത സൈനിംഗ്. ബാർസ നിരയിൽ പ്രമുഖനായിരുന്ന ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയ ഒഴിവിൽ ഡച്ച് ടീം അയാക്സിന്റെ ഒന്നാം നമ്പർ കീപ്പർ ജാസ്പർ സില്ലിസണുമായി നാം കരാറിൽ എത്തി. സാൻഡ്രൊ ഫ്രീ ട്രാൻസ്ഫറിൽ മലാഗയിലേക്കും മുന്നേര നിരക്കാരൻ മുനിർ അൽ ഹദ്ദാദി ലോണിൽ വലൻസിയയിലേക്കും കൂടു മാറി. യൂത്ത് ടീമിൽ നിന്നു പ്രൊമോഷൻ ലഭിച്ച സെർജി സാമ്പറിനെ ലോണിൽ ഗ്രാനഡയ്ക്കു നൽകുകയും ടെല്ലോ മുൻ വർഷത്തെ പോലെ ഫിയോറന്റീനയിൽ തുടരുകയും ചെയ്തു. ഡഗ്ലസിനേയും വെർമലനേയും ലോണിൽ യഥാക്രമം സ്പോർട്ടിംഗ് ഗിജോണിനും എ.എസ്.റോമയ്ക്കും നൽകി.സില്ലസൺ ഒഴികെ പുതുതായി കരാറിൽ ഏർപ്പെട്ട എല്ലാവരുടേയും പ്രായം 22 വയസ്സ് ആയിരുന്നു.
2. സീസണിന്റെ തുടക്കം - സ്പാനിഷ് സൂപ്പർ കപ്പ്
നോർത്ത് അമേരിക്കയിലെ മോശമല്ലാത്ത പ്രീ സീസണു ശേഷം ബാർസ സ്പാനിഷ് സൂപ്പർ ക പ്പിലൂടെ തങ്ങളുടെ ഔദ്യോഗിക മൽസരങ്ങൾക്കു ആരംഭം കുറിച്ചു. സാമ്പോളി പരിശീലിപ്പിച്ച സെവിയ്യയെ ഇരു പാദങ്ങളിലായി 5-0 ത്തിനു തോൽപിച്ചു ഓഗസ്റ്റിൽ തന്നെ കിരീടം നേടി ബാർസ സീസണിൽ തങ്ങളുടെ വരവറിയിച്ചു. റാമൊൺ സാഞ്ചസ് പിസ്ജുവാനിൽ നടന്ന ഒന്നാം പാദ മൽസരത്തിൽ വളരെ അനായാസകരമായി തന്നെ ബാർസ 2-0 ത്തിനു വിജയിച്ചു. നല്ലൊരു പോരാളി ആയ സാമ്പോളി രണ്ടാം പാദത്തിൽ ടീമിനു ഊർജം പകർന്നുവെങ്കിലും മികച്ച രീതിയിൽ കളിച്ച ബാർസ സ്വന്തം തട്ടകത്തിൽ മൂന്നു ഗോളുകൾ കൂടി നേടി കിരീടം സ്വന്തമാക്കി. ഗ്വാർഡിയോളയുടെ മാഞ്ചസ്റ്ററിൽ ചേരുന്നതിനു മുമ്പുള്ള ക്ലോഡിയോ ബ്രാവോയുടെ ബ്ലോഗ്രാന ജെഴ്സിയിലെ അവസാന മൽസരമായിരുന്നു ഇത്. ഇബോറ യുടെ പെനാൽട്ടി കിക്ക് തടുത്തിട്ടതിലൂട
െ തന്റെ അവസാന മൽസരത്തിലും അദ്ദേഹം തന്റെ മികവ് ആവർത്തിച്ചു. നന്ദി ക്ലോഡിയോ,തന്റെ പേരു പോലെ തന്നെ താങ്കൾ കളത്തിലും 'ബ്രാവോ' ആയിരുന്നു. ഗ്രേസിയാസ്!
3.ലാലിഗ
തുടർച്ചയായി രണ്ട് സീസണുകളിലായി കിരീടം നേടിയ ബാർസ തന്നെയായിരുന്നു ഈ സീസണിലും ഫേവറിറ്റുകൾ. സൂപ്പർ കപ്പ് വിജയത്തിലൂടെ ബാർസ ലാലിഗയിലും വിജയങ്ങൾ സ്വന്തമാക്കുമെന്നു ഏവരും ഉറപ്പിച്ചു.പക്ഷേ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി വന്ന അലാവസ് 2-1നു ബാർസയെ ക്യാമ്പ് നൂവിൽ വെച്ച് തോൽപിച്ചു. തുടർച്ചയായി രണ്ടാം വർഷവും ബാർസ ബെലയ്ഡോസിൽ വെച്ച് സെൽറ്റ വിഗ യോടു നാലു ഗോളുകൾ വഴങ്ങി. മുൻ വർഷങ്ങളിൽ നിന്നു വിഭിന്നമായി കളത്തിൽ മേധാവിത്വം നഷ്ടപ്പെട്ട ബാർസ തങ്ങൾക്ക് എന്തോ നഷ്ടപ്പെട്ടെന്ന സൂചന നൽകി.ഒരു മാനേജറെന്ന നിലയിൽ കളത്തിൽ നടപ്പിലാക്കാൻ സ്ഥിരമായ ഒരു തന്ത്രം ലഭിക്കാതെ ഉഴറിയ എന്രിക്വെക്കു മെസ്സിയുടെ സാന്നിധ്യം ഒരു അനുഗ്രഹം തന്നെയായിരുന്നു. എങ്കിലും ബാക്കിയുള്ള പത്തു കളിക്കാർ ഒരാളെ മാത്രം ആശ്രയിച്ചു കളിക്കുന്ന ഒരു സ്ഥിതി പലപ്പോഴും ബാർസയിൽ കണ്ടെന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല. വ്യക്തിപരമായ കഴിവുകളുള്ള ഒരാൾക്കൂട്ടം എന്നതിൽ നിന്നു ഒരു ടീം എന്ന നിലയിലേക്ക് ബാർസയേ മാറ്റിയെടുക്കാൻ പുതിയ മാനേജർ വാൽ വെർദെ നന്നായി പരിശ്രമിക്കേണ്ടി വരും. വർഷങ്ങൾക്ക് ശേഷം ആദ്യമായി മെസ്റ്റല്ല, സാന്തിയാഗോ ബെർണബ്യൂ,സാൻ മെംസ്, വിസെന്റെ കാൽഡേറോൺ, റമോൺ സാഞ്ചസ് പിസ്ജുവാൻ എന്നീ എവേ സ്റ്റേഡിയങ്ങളിൽ വിജയിച്ചെങ്കിലും ബാർസ മൂന്നു പോയിന്റ് വ്യത്യാസത്തിൽ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനു പിറകിലായി. 5 വർഷത്തിനു ശേഷമാണു റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ നമ്മുടെ മുന്നിലെത്തുന്നത്. മലാഗയുമായും അലാവസുമായും ഡിപ്പോർട്ടിവോയു
മായുള്ള തോൽ വികൾക്ക് നാം സ്വയം പഴിക്കേണ്ടി വരും.
മലാഗയുമായി 5 പോയിന്റ് നഷ്ടമായത് കിരീട പോരാട്ടത്തിൽ നിർണായകമായി. നിരാശാജനകമായ ഈ ലാലിഗ ക്യാമ്പയ്നിൽ ഏറ്റവും മികച്ച നിമിഷം സമ്മാനിച്ചത് സാന്തിയാഗോ ബെർണബ്യൂവിൽ റയലിനു മേൽ നേടിയ 3-2 വിജയമാവും.116 ഗോളുകൾ നേടിയെങ്കിലും കിരീടം ലഭിക്കാൻ അതു മതിയാവാതെ പോയി.
4. ചാമ്പ്യൻസ് ലീഗ്
തുടർച്ചയായി രണ്ടാം തവണയും ബാർസ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായി. രണ്ടു തവണ ട്രബിൾ നേടുകയും തുടർച്ചയായി 6 തവണ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇടം നേടുകയും ചെയ്ത ഒരു ടീമെന്ന നിലയിൽ ഈ കണക്കുകൾ വളരെ പരിതാപകരമാണു. ലയണൽ മെസ്സിയുടെ ചിറകിലേറി ബാർസലോണ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി. എത്തിഹാദിൽ ഗ്വാർഡിയോളയുടെ സിറ്റിയുമായുള്ള തോൽ വി മാത്രമായിരുന്നു ഏക നിരാശ.
പ്രീ ക്വാർട്ടറിൽ അസാധ്യമെന്നു കരുതിയ ഒന്നായിരുന്നു ബാർസയുടെ വിജയം.നാലു ഗോളിന്റെ എവേ ഗോൾ വ്യത്യാസം മറികടന്നു ബാർസ പി.എസ്.ജിയെ ക്യാമ്പ് നൂ വിൽ 6-1നു തകർത്തു. ഈ മൽസരത്തെ ബാർസയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളികളിലൊന്നായി വിശേഷിപ്പിക്കാം. നെയ്മറിന്റെ അപാരമായ മികവും സെർജി റോബർട്ടോയുടെ അവസാന നിമിഷത്തെ മനോഹരമായ ഫിനിഷിംഗും അസാധ്യമെന്നു കരുതിയതിനെ സാധ്യമാക്കി. ഈ സീസണിൽ ബാർസ എന്നെന്നും ഓർത്തു വെക്കുന്ന ഒരു മൽസരമായിരുന്നു ഇത്.ഈയൊരൊറ്റ മൽസരത്തിന്റെ പേരിൽ ലൂയി എന്രിക്വെ ദശകങ്ങളോളം ഓർമ്മിക്കപ്പെടും. എങ്കിലും നെയ്മർ മികവിൽ ക്വാർട്ടറിലെത്തിയ ബാർസയെ ഇറ്റാലിയൻ വമ്പന്മാരായ ജുവന്റസ് ഇരുപാദങ്ങളിലുമായി 3-0 എന്ന സ്കോറിനു തകർത്തു വിട്ടു. 3-0നു ടൂറിനിൽ പരാജയം രുചിച്ച ബാർസ സ്വന്തം തട്ടകത്തിൽ ഒരു തിരിച്ചു വരവിനു കോപ്പ് കൂട്ടിയെങ്കിലും ഓൾഡ് ലേഡി ഒറ്റ ഗോളും വഴങ്ങാതെ ആ മൽസരം അവസാനിപ്പിച്ചു. അതോടെ ഈ സീസണിലെ ബാർസലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്തമിച്ചു.നാലു വർഷത്തിനിടെ മൂന്നാം തവണ ബാർസ ക്വാർട്ടറിൽ പുറത്തായി. ഈ മൂന്നു തവണയും എതിരാളികളായ റയൽ മാഡ്രിഡ് കിരീടം നേടിയെന്നത് ബാർസ ഓർക്കാനിഷ്ടപ്പെടാത്ത ഒന്നാണു.
5. കോപ്പ ഡെൽ റേ - വിജയികൾ
കാറ്റാലൻ പടയുടെ സീസണിലെ ഏക ആശ്വാസം കോപ്പ ഡെൽ റേ കിരീടം നില നിർത്തി എന്നുള്ളതാണു. അത്ലെറ്റിക്കോ മാഡ്രിഡിനെ സെമി ഫൈനലിൽ തോൽപിച്ച് ബാർസ തുടർച്ചയായ നാലാം തവണയും ഫൈനലിലെത്തി. വിസെന്റെ കാൽഡെറോണിൽ വെച്ചു നടന്ന ഫൈനലിൽ അലാവസിനെ 3-1 നു തോൽപിച്ചു ബാർസ കിരീടം നേടി. വിസെന്റെ കാൽഡെറോണിന്റെ ചരിത്രത്തിലെ അവസാന മൽസരം കൂടിയായിരുന്നു ഇത്.
6. സീസണിലെ മികച്ച താരം
ഈ സീസണിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയായിരുന്നു. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരം പലപ്പോഴും ടീമിനെ സ്വയം തോളിലേറ്റി. ലീഗിൽ നേടിയ 37 ഗോളുകളും എല്ലാ കളികളിലുമായി നേടിയ 54 ഗോളുകളും ഇതിനു തെളിവാണു. മെസ്സിയുടെ സ്ഥിരതയാർന്ന വ്യക്തിഗത മികവ് കൂടി ഇല്ലായിരുന്നെങ്
കിൽ ബാർസയുടെ സ്ഥിതി ഇതിലും പരിതാപകരമായേനെ. ഏറെക്കുറെ ഒറ്റക്ക് തന്നെ ആയിരുന്നു അയാൾ പലപ്പോഴും ടീമിനെ രക്ഷിച്ചത്. മുൻ സീസണുകളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ ഇറങ്ങിക്കളിക്കുന്ന മെസ്സി എന്നിട്ടും ഇത്രയേറെ ഗോളുകൾ അടിച്ചു കൂട്ടിയത് അദ്ദേഹത്തിന്റെ ഗോൾ സ്കോറിംഗിലെ മികവിനു ഉദാഹരണമാണു.
ചാമ്പ്യൻസ് ലീഗിൽ നെയ്മർ ആയിരുന്നു നമ്മുടെ മികച്ച താരം. തന്റെ ഹൃദയം കൊണ്ടായിരുന്നു അയാൾ ക്യാമ്പ് നൂവിൽ പി.എസ്.ജി ക്കെതിരെയും യുവന്റസിനെതിരെയും കളിച്ചത്. ഒരു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡ് അദ്ദേഹം തിരുത്തി.
7. കൂടുതൽ മെച്ചപ്പെട്ട താരം
മാർക്ക് ആന്ദ്രേ ടെർ സ്റ്റെഗൻ ആണു ഈ സീസണിൽ ഏറ്റവും കൂടുതൽ മെച്ചപ്പെട്ട താരം. ഈ ജർമൻ താരം പല മൽസരങ്ങളിലും നമ്മെ ജീവസുറ്റതാക്കി. പ്രതിരോധ നിര പാടെ പരാജയപ്പെട്ട പല കളികളിലും അയാൾ മികച്ചു നിന്നു.ടർ സ്റ്റെഗൻ സെറ്റ് പീസുകളിൽ, വിശിഷ്യാ ഫ്രീ കിക്കുകളിൽ ഇനിയും മെച്ചപ്പെടാനുണ്
ട്.
8. മികച്ച സൈനിംഗ്
ഈ സീസണിൽ നാം സൈൻ ചെയ്ത ഏറ്റവും മികച്ച താരം സാമുവൽ ഉംറ്റിറ്റി ആണു. പലപ്പോഴും പാറ പോലെ ഉറച്ചു നിന്ന 23കാരനായ ഈ ഫ്രഞ്ച് സെന്റർ ബാക്ക് പ്രതിരോധ നിരയിൽ പിക്വെ യോടു ചേർന്നു മതിൽ തീർത്തു. മെസ്സി, നെയ്മർ, ടെർ സ്റ്റെഗൻ എന്നിവർ കഴിഞ്ഞാൽ ബാർസയുടെ ഈ സീസണിലെ മികച്ച താരം ഉംറ്റിറ്റി ആണു. ഇതു അദ്ദേഹത്തിന്റെ ആദ്യ സീസൺ ആണെന്ന കാര്യം കണക്കിലെടുത്താൽ വരും വർഷങ്ങളിൽ ഉംറ്റിറ്റി ക്യാമ്പ് നൂവിന്റെ പ്രതീകങ്ങളിലൊരാ
ളാവുമെന്നതിൽ യാതൊരു സംശയവുമില്ല. ഉംറ്റിറ്റിയെ കൂടാതെ കുറച്ച് അവസരങ്ങൾ മാത്രം ലഭിച്ച സില്ലിസനും പാകോ അൽകാസറും തങ്ങളുടെ ആദ്യ സീസണിൽ തന്നെ ബാർസക്കു വേണ്ടി തിളങ്ങി.നിരാശാജ
നകമായ തുടക്കമായിരുന്നു അൽകാസറുടേത്. പക്ഷെ സീസൺ പുരോഗമിക്കും തോറും മെച്ചപ്പെട്ട മുൻ വലൻസിയ ക്യാപ്റ്റൻ കൂടിയായ പാകോ കപ്പ് ഫൈനലിലടക്കം ഗോളുകൾ നേടി. ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുന്നതിനു വേണ്ടി അടുത്ത സീസൺ മുതൽ അൽകാസറിനു സുവാരസിനോടു മൽസരിക്കാം.
9. മാനേജർ
കണക്കുകൾ വെച്ചു പരിശോധിച്ചാൽ ഗ്വാർഡിയോളക്ക് ശേഷം ബാഴ്സയുടെ മികച്ച മാനേജർ എന്രിക്വെ ആണെന്നു മനസിലാവും. പരമാവധി ലഭിക്കുന്ന 13 കിരീടങ്ങളിൽ 9 എണ്ണം അദ്ദേഹത്തിന്റെ കീഴിൽ ബാഴ്സ നേടി.2014-15 സീസണിലെ ട്രെബിൾ നേട്ടവും ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി യോടു നേടിയ 6-1 വിജയവും കൊണ്ട് അദ്ദേഹം എന്നെന്നും ഓർമിക്കപ്പെടും.
അദ്ദേഹത്തിന്റെ ചില തന്ത്രങ്ങളും ടീം തിരഞ്ഞെടുപ്പും പല സംശയങ്ങൾക്കും ഇടയാക്കി. ഇവാൻ റാകിടിച്ചിനു മുകളിലായി ആന്ദ്രെ ഗോമസിനെ പല കളികളിലും പ്രതിഷ്ഠിച്ച തീരുമാനം അതിൽ പെടും. മധ്യനിരയെ വിശ്വാസത്തിലെടുക്കാതെ എം.എസ്.എൻ ത്രയത്തിലൂന്നി കളിച്ചതും സെർജി റോബർട്ടോയെ റൈറ്റ് ബാക്ക് ആയി കളിപ്പിച്ച തീരുമാനവും ടീമിനെ ഈ സീസണിൽ പിറകോട്ടടിപ്പിച്ചു. കോപ്പ ഡെൽ റേ ട്രോഫി നേടിയ ശേഷമുള്ള അദ്ദേഹത്തിന്റെ പടിയിറക്കം ശരിയായ തീരുമാനമായാണു തോന്നുന്നത്.
10.2016/17 സീസൺ ബാർസലോണക്ക് ഒരിക്കലുമൊരു വിജയകരമായ സീസൺ ആയിരുന്നില്ല. കോപ്പ ഡെൽ റേ മാത്രം നേടി അവസാനിപ്പിച്ച സീസൺ ഒരു പരാജയമായിട്ടാണു കണക്കാക്കുന്നത്.പക്ഷെ എല്ലാം ഇന്നു കഴിഞ്ഞ കഥയാണു. നമുക്ക് പുതിയതായി സ്ഥാനമേറ്റെടുത്ത ഏണസ്റ്റോ വാൽ വെർദെക്ക് കീഴിൽ അടുത്ത സീസണിലേക്ക് ഒരുങ്ങേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നമുക്ക് ലഭിച്ച ഏറ്റവും പരിചയസമ്പന്നനായ മാനേജർ ആണു വാൽ വെർദെ.ബാഴ്സലോണയെ ഏറ്റവും മികച്ചതാക്കുക എന്ന ശ്രമകരമായ ജോലിയാണു മുൻ ബാഴ്സ ഫോർവേർഡ് കൂടിയായ വാൽ വെർദെയെ കാത്തിരിക്കുന്നത്. ലയണൽ മെസ്സിക്ക് ശേഷവും മികച്ച രീതിയിൽ കളിക്കാനുതകുന്ന ഒരു ബാർസ ടീമിനെ പടുത്തുയർത്താൻ അദ്ദേഹത്തിനാവേണ
്ടതുണ്ട്. യുവ താരങ്ങൾക്ക് പരിഗണന നൽകാൻ ആഗ്രഹിക്കുന്ന മാനേജർ എന്നത് ലാ മാസിയ താരങ്ങൾക് സന്തോഷം നൽകുന്ന വാർത്തയാണു. വാൽവെർദെ ആവശ്യപ്പെടുന്ന താരങ്ങളെ ക്ലബിലേക്ക് എത്തിച്ചും മറ്റും ബാർസലോണ ബോർഡ് അദ്ദേഹത്തിനാവശ്യമായ പിന്തുണ നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Hola Valverde
Visca Barca!!
Visca Catalonia!!
©Cules of Kerala